അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ നെടുമ്പാശേരിയിൽ പിടിയിൽ

നെടുമ്പാശേരി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ വീണ്ടും സ്വർണ കടത്ത്. അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നും വന്ന സ്ത്രീകളാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ഒന്നേമുക്കാൽ കിലോ സ്വർണമാണ് യുവതികൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് വച്ച് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കി ആയിരുന്നു സ്വർണം കോലാലം പൂരിൽ നിന്നും കൊണ്ടുവന്നതാണെന്ന് യുവതികൾ സമ്മതിച്ചു. കുറച്ച് സ്വർണം ആഭരണങ്ങൾ ആയിരുന്നു ഇത് ഷാർജയിൽ നിന്നുമാണെന്നും യുവതികൾ പറഞ്ഞു. കൂടാതെ മറ്റൊരു യുവാവിനെയും സ്വർണം കടത്തിയതിന് പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്