പാക്കിസ്ഥാനെ ഇല്ലാതാക്കാൻ ഇന്ത്യൻ സൈന്യത്തിന് പത്ത് ദിവസം മതി ; നരേന്ദ്രമോദി

പാകിസ്ഥാൻ പതിറ്റാണ്ടുകളായി ഇന്ത്യക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനെ തുടച്ച് നീക്കാൻ ഇന്ത്യക്ക് പത്ത് ദിവസം മതി എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരരെ അവരുടെ താവളങ്ങളിൽ പോയാണ് സൈന്യം നേരിടുന്നത്. എൻ സി സി റാലിയിൽ സംസാരിക്കവെയാണ് മോഡി ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാൻ മൂന്ന് തവണ ഇന്ത്യയോട് യുദ്ധം ചെയ്തത് പരാജയപെട്ടു. അവരെ പരാജയപ്പെടുത്തതാണ് ഇന്ത്യൻ സൈന്യത്തിന് 10 ദിവസം മതി. പാകിസ്ഥാൻ പതിറ്റാണ്ടുകളായി നടത്തുന്ന നിഴൽ യുദ്ധത്തിൽ. നമുക്ക് നമ്മുടെ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്ത് കൊണ്ട് അവർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ രാജ്യം യുവ ചിന്തകളുമായി പുരോഗമനത്തിന്റെ പാതയിലാണ്. അതിനാലാണ് ഇന്ത്യ ഭീകരർക്കും മറ്റും തക്കതായ മറുപടി നൽകുന്നതെന്നും മോദി വ്യക്തമാക്കി.