ഞാൻ വെറും ചെളിയിലോടുന്നവൻ അല്ലെ, ഉസൈൻ ബോൾട്ടൊക്കെ ട്രാക്കിൽ ഓടുന്ന ചാമ്പ്യനാണ്: ഗൗഡയുടെ എളിമയോടുള്ള വാക്കുകൾ

ഉടുപ്പി: കർണ്ണാടകയിലെ ഉഡുപ്പിയിൽ നടന്ന കാളയോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡിനെ പോലും തകർത്തെറിഞ്ഞു വേഗത്തിൽ കുതിച്ച ശ്രീനിവാസ ഗൗഡ ഇന്ന് ഇന്ത്യയുടെ അഭിമാനമാകുകയാണ്. മംഗലാപുരത്തിനടുത്ത് മൂഡബദ്രയിൽ നിന്നും എത്തിയ കൂലിപ്പണിക്കാരനായ ശ്രീനിവാസ ഗൗഡ കൈവരിച്ചത് ചരിത്രനേട്ടം തന്നെയാണ്.

മാധ്യമങ്ങൾ അദ്ദേഹത്തോട് ആളുകൾ തങ്ങളെ ബോട്ടുമായി താരതമ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഗൗഡയുടെ മറുപടി ഇങ്ങനെയായിരുന്നു. “ബോൾട്ടൊക്കെ ലോകചാമ്പ്യനല്ലേ, ഞാൻ ചെളിയിലോടുന്നവനല്ലേ ട്രാക്കിലൊക്കെ ഓടുമ്പോൾ അതു ബുദ്ധിമുട്ടാകുമെന്നും” അദ്ദേഹം പറഞ്ഞു. ദേശീയ വാർത്ത ഏജൻസിയായ എ എൻ ഐയുടെ അഭിമുഖത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ നാളെ ഡൽഹിയിൽ എത്താൻ ഗൗഡയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കായിക ക്ഷമത പരിശോധിച്ച ശേഷം ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള യോഗ്യതയുണ്ടെങ്കിൽ അതിൽ പങ്കെടുപ്പിക്കുവാൻ വേണ്ടിയുള്ള തീരുമാനത്തിലാണ് കേന്ദ്രസർക്കാർ. ഇക്കാര്യം കേന്ദ്രകായിക മന്ത്രിയായ കിരൺ റിജ്ജുവിന് തന്റെ ട്വിറ്റർ അകൗണ്ടിലിയോടെ വ്യക്തമാക്കിയത്.

അഭിപ്രായം രേഖപ്പെടുത്തു