കൊറോണ പ്രതിരോധ പ്രവർത്തനത്തിന് ധോണി നൽകിയത് വെറും അഞ്ച് ലക്ഷം രൂപ സോഷ്യൽ മീഡിയയിൽ പൊങ്കാല

ന്യൂ​ഡ​ല്‍​ഹി: കൊറോണ വൈറസ് ​പ്രതിരോധിക്കുന്നതിന് ഭാഗമായി കലാ കാ​യി​ക രംഗത്തുള്ളവർ കോടികൾ നൽകിയപ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി നൽകിയത് 5 ല​ക്ഷം രൂ​പ മാ​ത്രം. ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ആളായിരുന്നു ധോണി. അങ്ങനെ ഉള്ള ധോണിയുടെ ഈ പ്രവർത്തിയെ വിമർശിക്കുകയാണ് ആളുകൾ. ധോണി നിങ്ങളിൽ നിന്നും ഞങ്ങൾ ഇതല്ല പ്രതീക്ഷിക്കുന്നത് എന്ന് തുടങ്ങി ആളുകൾ പല തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

രാജ്യത്ത് ലോ​ക്​​ഡൗ​ണ്‍ പ്രഖ്യാപിച്ചതിന് ശേഷം മു​കു​ള്‍ മാ​ധ​വ്​ ഫൗ​ണ്ടേ​ഷ​ന്‍ ദുരിതമനുഭവിക്കുന്ന ദി​വ​സ​വേ​ത​ന​ക്കാ​രാ​യ 100 കു​ടും​ബ​ങ്ങ​ള്‍​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ന്‍ ന​ട​ത്തി​യ പണ സമാഹരണത്തിനാണ്​ ധോ​ണി ധ​ന​സ​ഹാ​യം ന​ട​ത്തി​യ​ത്​. സ​ചി​ന്‍ ടെ​ണ്ടു​ല്‍​ക്ക​റും സൗ​ര​വ്​ ഗാം​ഗു​ലി​യും അ​ര​ക്കോ​ടി വീ​തം സം​ഭാ​വ​ന ചെ​യ്തിരുന്നു.