പ്രധാനമന്ത്രിയെ അവഹേളിച്ച സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി മാപ്പുമായി രംഗത്ത്

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തെയും സന്ദേശത്തെയും അവഹേളിച്ച കേരള സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ട് രംഗത്ത്. കൃഷി ഓഫിസറായ വിനീത് വി ശർമയാണ് സംഭവത്തിൽ മാപ്പ് പറഞ്ഞത്. പ്രധാനമന്ത്രി ശരിക്കും മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുവാണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ ആയിരുന്നു വിനീതിന്റേത്. തുടർന്ന് ഇയാളുടെ പോസ്റ്റിനെതിരെ നിരവധി ആളുകൾ രംഗത്തെത്തുകയും ആഭ്യന്തര മന്ത്രാലയത്തിനടക്കം പരാതി നൽകുമെന്ന് പറഞ്ഞതോടെ വിനീത് മാപ്പുമായി രംഗത്തെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് വായിക്കാം…

ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 03.04.2020 ന് രാജ്യത്തെ അഭിസംബോധന ചെയ്തിട്ട വിഡിയോ മെസേജിൽ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ഞാനിട്ട ഒരു ഫേസ്‌ബുക്ക് കുറിപ്പ് എന്റെ കുറെ സുഹൃത്തുക്കൾക്ക് വിഷമം ഉണ്ടാക്കിയതായി മനസ്സിലാകുന്നു.
ആരെയും വ്യക്തിഹത്യ ചെയ്യാനോ മനപ്പൂർവ്വം തേജോവധം ചെയ്യുവാനോ ഉദ്ദേശിച്ചല്ല അങ്ങനെ ചെയ്തത് എന്നറിയിക്കുവാൻ ആഗ്രഹിക്കുന്നു. ആയതിനാൽ ആ പോസ്റ്റ് നീക്കം ചെയ്ത്, അതു മൂലം എന്റെ സുഹൃത്തുകൾക്കോ പരിചയക്കാർക്കോ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.