ഫോട്ടോ എടുക്കാൻ വന്നവൻ കൈയിൽ ചുംബിക്കാൻ ശ്രമിച്ചു ; ട്രെയിൻ യാത്രക്കിടെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലച്ചേരി

ഫ്ലവർസ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്‌ എന്ന പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശ്രീ വിദ്യ മുല്ലച്ചേരി. ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഒരു കുട്ടനാടൻ വ്ലോഗ്, ഒരു പഴയ ബോംബ് കഥ, സത്യം മാത്രമേ ബോധിപ്പിക്കാവു തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടതാരമായി മാറുവാൻ ശ്രിവിദ്യയ്ക്ക് സാധിച്ചു. ശ്രീവിദ്യ മുല്ലച്ചേരി എന്ന പേരിൽ യുട്യൂബ് ചാനലുള്ള താരം തന്റെ യാത്രകളെ കുറിച്ചുള്ള വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

ജിം ബും ബ എന്ന ചിത്രത്തിന്റെ സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരുന്നു . ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിക്കുന്നത്. യാത്രകൾ ഏറെ ഇഷ്ടപെടുന്ന താരം ഇപ്പോഴിതാ ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെകുറിച്ച് തുറന്നുപറയുകയാണ്.

വീട്ടിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം. സഹോദരന്റെ ഗിറ്റാറുമായിട്ടായിരുന്നു താൻ യാത്ര ചെയ്തത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പയ്യൻ തന്റെ മുന്നിൽ വന്നിരുന്നെന്നും താരം പറയുന്നു. താൻ തൊപ്പിയും മാസ്ക്കും ധരിച്ചിരുന്നതുകൊണ്ട് തന്നെ പെട്ടെന്നാരും തിരിച്ചറുമായിരുന്നില്ല. പെട്ടന്ന് കണ്ടാൽ ഒരു മ്യൂസിഷ്യൻ ആണെന്നെ തോന്നുവെന്നും ശ്രീവിദ്യ പറയുന്നു.

  അപർണ ബാലമുരളിയെ കയറിപിടിക്കാൻ ശ്രമിച്ച ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

പക്ഷെ തന്നെ ഞെട്ടിച്ചു കൊണ്ട് ഒരു പയ്യൻ തന്റെ നേരെ നോക്കി ശ്രീവിദ്യ മുല്ലച്ചേരി അല്ലെ ആ മാസ്ക് മാറ്റമോ എന്ന് ചോദിച്ചു. അതോടെ താൻ ഒന്നു ഭയപ്പെട്ടുവെന്ന് താരം പറയുന്നു. പിന്നീട് ഒരു ഫോട്ടോ എടുക്കട്ടേ എന്നായിരുന്നു അവന്റെ അടുത്ത ആവശ്യം. ഫോട്ടോ എടുത്താലെങ്കിലും അവൻ പോകുമല്ലോയെന്നു കരുതി കൂടെ നിന്നു ഒരു ഫോട്ടോ എടുത്തെന്നും താരം പറയുന്നു. തന്റെ വീട്ടിൽ വന്നിരുന്നുവെന്നും കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞു കയ്യിൽ ഉമ്മവയ്ക്കാൻ ശ്രമിച്ചതോടെ താൻ പെട്ടന്നുതന്നെ കൈ തട്ടിമാറ്റുകയായിരുന്നുവെന്ന് ശ്രീവിദ്യ പറയുന്നു. അപ്പോഴേക്കും അവൻ ഓടി രക്ഷപെട്ടു. പെട്ടന്ന് താൻ ഷോക്ക് ആയി. അടുത്തുള്ളവർ തനിക്ക് വെള്ളമൊക്കെ തന്ന് തന്നെ ആശ്വസിപ്പിക്കുകയായിരുന്നുവെന്ന് താരം പറയുന്നു.

Emglish Summary : Srividya Mullachery revealed the ordeal she had during the train journey

Latest news
POPPULAR NEWS