Saturday, May 25, 2024
-Advertisements-
ENTERTAINMENTCinemaടോപ്പ് ലെസ്സ് ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നത് തെറ്റാണെങ്കിൽ നമ്മുടെ നാട്ടിലെ അമ്പലങ്ങൾ എപ്പോഴേ പൊട്ടിച്ച് കളയണ്ടേ...

ടോപ്പ് ലെസ്സ് ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നത് തെറ്റാണെങ്കിൽ നമ്മുടെ നാട്ടിലെ അമ്പലങ്ങൾ എപ്പോഴേ പൊട്ടിച്ച് കളയണ്ടേ ? ; വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രുതി മേനോൻ

chanakya news
-Advertisements-

മികച്ച മോഡലും നടിയും അവതാരകയുമാണ് ശ്രുതി മേനോൻ. കിസ്മത്, ഇലക്ട്രാ,മുല്ല, തത്സമയം ഒരു പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. കിസ്മത് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. ഉഗ്രം ഉജ്വലം, സൂര്യ ചലഞ്ച് തുടങ്ങിയ പരിപാടികളിൽ അവതാരകയായിട്ടും എത്തിയിട്ടുണ്ട് ശ്രുതി. മുംബയിൽ ബിസിനസ്‌ ചെയ്യുന്ന സാഹിൽ ടിംബാഡിയെയാണ് താരം വിവാഹം ചെയ്തത്.

വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടുകളാണ് താരം ചെയുറുള്ളത്. തരത്തിന്റെ എല്ലാ മേക്കോവർ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വയറലായി മാറാറുണ്ട്. ഒപ്പം തന്നെ ഫോട്ടോ ഷൂട്ടിനെ പലരും വിമർശിക്കാറുമുണ്ട്. നടി എന്നതിലുപരി മോഡലിങ്ങിലൂടെയാണ് താരം കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോഴിതാ ടോപ്ലെസ്സ് ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ടോപ് ലെസ്സ് ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നത് തെറ്റാണെങ്കിൽ നമ്മുടെ നാട്ടിലെയും ഇന്ത്യയിലെ തന്നെ എത്രയോ അമ്പലങ്ങൾ പൊട്ടിച്ചുവിടേണ്ടതല്ലെ എന്ന് ശ്രുതി പറയുന്നു.നമ്മുടെ അമ്പലങ്ങളിലെ കൊത്തുപണികൾ തന്നെ നോക്കു. അതൊക്കെ തെറ്റാണോ. താൻ ചെയ്യുന്ന ഫോട്ടോളിൽ തനിക്കു ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്ന് താരം പറയുന്നു.

ഒപ്പം തന്നെ സിനിമയിൽ നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവത്തെ കുറിച്ചും താരം പറയുന്നു. പടങ്ങൾ ചെയ്യുമ്പോൾ വളരെ വലിയ സീനിയർ ആർട്ടിസ്റ്റുകളൊക്കെ പല നടിമാരെയും ലൂസ് കരക്ട്ടർ ആയിട്ടാണ് കാണാറുള്ളത്. ഇത് താൻ ചെയ്യുന്ന പടമാണ് അതുകൊണ്ട് ഈ പെൺകുട്ടി തന്റെ പ്രോപ്പർട്ടി ആണ് എന്നുള്ള പെരുമാറ്റമാണ് പല സീനിയർ ആർട്ടിസ്റ്റുകളിനിന്നും ഉണ്ടായിട്ടുള്ളത്.അത് താൻ അനുഭവിച്ചിട്ടുള്ളതാണ്. പലരും തന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ചെയ്യാൻ തനിക്കെന്താ ഇത്രയിക്ക് നാണം എന്ന് ഷൂട്ടിംഗ് സെറ്റിൽ പബ്ലിക്കിന്റെ മുന്നിൽ നിന്ന് ചില സംവിധായകൻമാർ തന്നോട് ചോദിച്ചിട്ടുണ്ടെന്ന് ശ്രുതി പറയുന്നു.

English Summary : sruthi menon about top less photoshoot

-Advertisements-