Monday, January 13, 2025
-Advertisements-
TECHNOLOGYഅധ്യാപികമാരുടേയും, വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ നഗ്ന ചിത്രങ്ങളാക്കി മൊബൈലിൽ സൂക്ഷിച്ച കോളേജ് വിദ്യാർത്ഥി...

അധ്യാപികമാരുടേയും, വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ നഗ്ന ചിത്രങ്ങളാക്കി മൊബൈലിൽ സൂക്ഷിച്ച കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

chanakya news

തിരുവനന്തപുരം : വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ ടെലഗ്രാം ബോട്ട് വഴി നഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈൽ ഫോണിൽ സൂക്ഷിച്ച കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. ചെമ്മരുതി മുട്ടപ്പാലം സ്വദേശി കാർത്തിക് ബിജു (19) ആണ് അറസ്റ്റിലായത്. നഗരൂരിലെ സ്വകാര്യ കോളേജിലെ പോളിടെക്‌നിക്ക് വിദ്യാർത്ഥിയാണ് കാർത്തിക് ബിജു.

പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നിരവധി സ്കൂൾ വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടേയും ചിത്രങ്ങൾ യുവാവിന്റെ ഫോണിൽ നിന്നും പോലീസ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ നിന്നാണ് കാർത്തിക് ബിജു ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തിരുന്നത്.

ടെലഗ്രാം എഐ ചാറ്റ് ബോട്ടുകളുടെ സഹായത്തോടെയാണ് വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്. തുടർന്ന് ചിത്രങ്ങൾ സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary : student arrested for converting girls photos into nude pictures