വയനാട് : ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടതിന് പിന്നാലെ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് കല്പറ്റ മുട്ടിൽ ഡബ്യുഎംഓ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ ഇരുപതുകാരിയാണ് ആത്മഹത്യ ശ്രമം നടത്തിയത്.
കോളേജിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയ വിദ്യാർത്ഥിനിയെ കോളേജ് അധികൃതർ ആദ്യം കൽപ്പറ്റ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയിട്ടുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പെൺകുട്ടി കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. ആത്മത്യ ശ്രമത്തിന് മുൻപ് പെൺകുട്ടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയൽ മരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോസ്റ്റ് ചെയ്തതായും വിവരമുണ്ട്.
English Summary : student attempted suicide by jumping from the college building