കണ്ണൂർ : കൂട്ടുകാർക്കൊപ്പം ടർഫിൽ ഫുട്‍ബോൾ കളിക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പിസി സിനാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ടർഫിൽ ഫുട്‍ബോൾ കളിക്കുന്നതിനിടെ സിനാൻ കുഴഞ്ഞ് വീഴുകയായിരുന്നു.
ടർഫിൽ കുഴഞ്ഞുവീണ സിനാനെ സുഹൃത്തുക്കൾ ഉടൻ തന്നെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
English Summary : student collapses and dies while playing football