Monday, June 24, 2024
-Advertisements-
KERALA NEWSThiruvananthapuram Newsആൺസുഹൃത്തിനപ്പമാണ് ശ്രേയ ബീച്ചിലെത്തിയത് ; വീട്ടുകാർ മൊബൈൽ ഫോൺ നൽകിയില്ല പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കടലിൽ...

ആൺസുഹൃത്തിനപ്പമാണ് ശ്രേയ ബീച്ചിലെത്തിയത് ; വീട്ടുകാർ മൊബൈൽ ഫോൺ നൽകിയില്ല പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കടലിൽ ചാടി ജീവനൊടുക്കി

chanakya news

തിരുവനന്തപുരം : വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കടലിൽ ചാടി ജീവനൊടുക്കി. ഇടവ വെൺകുളം സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വെറ്റക്കാട് കടപ്പുറത്താണ് സംഭവം നടന്നത്.

മൊബൈൽ ഫോൺ നൽകാത്തതിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടി ആൺ സുഹൃത്തിനൊപ്പം വെറ്റക്കട കടപ്പുറത്ത് എത്തുകയും കടലിൽ ചാടുകയുമായിരുന്നു. ആൺ സുഹൃത്ത് കടലിൽ ചാടിയോ എന്നതിൽ വ്യക്തതയില്ല. ആൺ സുഹൃത്തിനായി തിരച്ചിൽ തുടരുകയാണ്.

ശ്രേയയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വർക്കലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രേയ.

English Summary : student commits suicide at varkala beach