Thursday, April 25, 2024
-Advertisements-
KERALA NEWSടാങ്കിൽ വെള്ളം നിറയ്ക്കാനായി മോട്ടോർ ഓൺ ചെയ്ത ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

ടാങ്കിൽ വെള്ളം നിറയ്ക്കാനായി മോട്ടോർ ഓൺ ചെയ്ത ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : പേട്ടയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പേട്ട സ്വദേശിയും തൈക്കാട് മോഡൽ സ്കൂൾ വിദ്യാർത്ഥിയുമായ അർജുൻ (13) ആണ് മരിച്ചത്. ടാങ്കിൽ വെള്ളം തീർന്നതിനെ തുടർന്ന് വീട്ടിലെ മോട്ടോർ ഓൺ ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്.

ഷോക്കേറ്റ് വീണ അർജുനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

English Summary : student died of electric shock in petta thiruvananthapuram

-Advertisements-