Advertisements

വീട്ടിലെ അക്വോറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് പതിനൊന്നുകാരൻ മരിച്ചു. ആലപ്പുഴ പാണാവള്ളി സ്വദേശികളായ ശരത്-അമ്പിളി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്. ഷോക്കേറ്റ് വീണ അലനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

വീട്ടിൽ അലങ്കാര മത്സ്യങ്ങളെ വളർത്തിയിരുന്ന അക്വോറിയം വൃത്തിയാക്കുന്നതിനിടെ അക്വോറിയത്തിൽ സ്ഥാപിച്ച ലൈറ്റിന്റെ അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കടിച്ചതായാണ് പ്രാഥമിക നിഗമനം.

English Summary : student died of shock while cleaning the aquarium at home

Advertisements

- Advertisement -
Latest news
POPPULAR NEWS