Saturday, April 20, 2024
-Advertisements-
KERALA NEWSKannur Newsക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : പയ്യന്നൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പഴയങ്ങാടി സ്വദേശി നിഷാൻ (19) ആണ് മരിച്ചത്. പയ്യന്നൂരിലെ ജിടെക് കമ്പ്യൂട്ടർ സെന്ററിൽ ഗ്രാഫിക് ഡിസൈനിംഗ് വിദ്യാർത്ഥിയാണ് മരിച്ച നിഷാൻ.

ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പയ്യന്നൂർ കുഞ്ഞിമംഗലം ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ നിഷാനിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : Student dies in bike accident in Kannur

-Advertisements-