Thursday, March 28, 2024
-Advertisements-
KERALA NEWSവീട്ടിലെ ശുചിമുറിയിൽ ലാബ് ടെക്‌നീഷ്യൻ വിദ്യാർത്ഥിനിയായ 23 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

വീട്ടിലെ ശുചിമുറിയിൽ ലാബ് ടെക്‌നീഷ്യൻ വിദ്യാർത്ഥിനിയായ 23 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കാഞ്ഞങ്ങാട് : ലാബ് ടെക്‌നീഷ്യൻ വിദ്യാർത്ഥിനിയ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ. കാസർഗോഡ് രാവണേശ്വരം സ്വദേശികളായ കുഞ്ഞിക്കണ്ണൻ-ലീല ദമ്പതികളുടെ മകൾ ജിസിന (23) നെയാണ് ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്,

ശുചിമുറിയിൽ കയറിയ ജിസിനയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശുചിമുറിയിലെ ഷവറിൽ തൂങ്ങിയ നിലയിൽ ജിസിനയെ കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡിഗ്രി പഠനം പൂർത്തിയാക്കിയതിന് ശേഷം കാഞ്ഞങ്ങാടുള്ള സ്വകര്യ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സിന് ചേർന്ന ജിസിന കഴിഞ്ഞ ദിവസം ക്ലാസിന് പോയിരുന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : student found dead in bathroom

-Advertisements-