തിരുവനന്തപുരം : കല്ലമ്പലത്ത് പന്ത്രണ്ട് വയസുകാരനെ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് തെറ്റിക്കുളം കാഞ്ഞിരംവിള സ്വദേശിയായ വൈഷ്‌ണവ് (12) നെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈഷ്ണവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം ബന്ധുവായ യുവാവാണ് വൈഷ്‌ണവിനെ കുളത്തിൽ കുളിക്കുന്നതിനായി കൂട്ടികൊണ്ട് പോയത്. എന്നാൽ ബന്ധു വൈഷ്ണവിനെ കൂട്ടാതെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് വൈഷ്‌ണവിന്റെ മാതാവ് പ്രിൻസി പറയുന്നു.
കുട്ടി തിരിച്ചെത്താതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മരിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
English Summary : student found dead in pond kallambalam