കോഴിക്കോട് : ഹയർസെക്കണ്ടറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പതിനേഴുകാരിയായ പ്ലസ്‌ടു വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച സംഭവത്തിൽ സ്കൂൾ അധ്യാകനെ ഏഴു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമെ അമ്പതിനായിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കോഴിക്കോട് മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ സീനിയർ അധ്യാപകൻ ലാലു (45) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.
2023 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രാക്ടിക്കൽ പരീക്ഷയുടെ ഇൻവിജിലേറ്ററായിരിക്കെയാണ് പ്രതി വിദ്യാർത്ഥിനിയെ കടന്ന് പിടിക്കുകയും ലൈംഗീകാതിക്രമത്തിനും ശ്രമിച്ചത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞു.
English Summary : student was assaulted during the practical exam