ഉത്തർപ്രദേശ് : ലഖ്‌നൗൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോഡിൽ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിലെ ബിഎ വിദ്യാർത്ഥിനിയായ റോഷിണി അഹിർവാർ (21) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച പതിനൊന്ന് മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. നാടൻ തോക്കുപയോഗിച്ചാണ് വെടിയുതിർത്തത്. തലയിൽ വെടിയുണ്ട തുളച്ച് കയറിയ വിദ്യാർത്ഥിനി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പോലീസ് സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെ തിരക്കേറിയ റോഡിലാണ് അക്രമണം നടന്നത്.
വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയതിന് ശേഷം അക്രമികൾ തോക്ക് ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഒരാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം അക്രമം നടത്തിയവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
English Summary : student was shot dead by youths on bikes