രാവിലെ കണ്ടപ്പോൾ സന്തോഷത്തോടെ ആയിരുന്നു,അവന്റെ മനസ്സിൽ ഇങ്ങനെ ഒരു പ്രതികാരം ഉള്ളതായി തോന്നിയില്ല ; സഹപാഠികൾ പറയുന്നു

പാലാ : വിദ്യാർത്ഥിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട നിഥിനയുമായി അഭിഷേക് സൗഹൃദത്തിലായിരുന്നെന്നും രാവിലെ കാണുമ്പോഴും ഇരുവരും വളരെ സന്തോഷത്തിലാണ് കാണപെട്ടതെന്നും സഹപാഠികൾ പറയുന്നു. അതിനിടയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സഹപാഠികൾ പറയുന്നു.

കൊലപാതകം ചെയ്യാനുള്ള പ്രശ്നങ്ങൾ അവർ തമ്മിൽ ഉണ്ടായിരുന്നില്ല. രണ്ടും പേരും നല്ല അടുപ്പത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധം പ്രണയമായിരുന്നോ എന്നറിയില്ലെന്നും സഹപാഠികൾ പറയുന്നു. പരീക്ഷ തുടങ്ങുന്നതിന് മുൻപ് അഭിഷേകുമായി സംസാരിച്ചിരുന്നു അവന്റെ മനസ്സിൽ ഇങ്ങനെ ഒരു പ്രതികാരം ഉള്ളതായുള്ള ഒരു സംശയവും തോന്നിയില്ലെന്നും അഹപാഠിയായ ടിബിൻ പറഞ്ഞു.

  കർണ്ണാടക വിലക്ക് പിൻവലിച്ചു: രോഗികൾക്ക് ചികിത്സതേടി കര്ണ്ണാടകയിലേക്ക് ഇനി പോകാം

Latest news
POPPULAR NEWS