തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യർത്ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. എജെ ഷഹന (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.
എല്ലവർക്കും വേണ്ടത് പണമാണെന്നും എല്ലാവർക്കും വലുത് പണമാണെന്നും എഴുതിയ കുറിപ്പാണ് പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഡ്യുട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന ഡ്യൂട്ടിക്ക് എത്താത്തതിനാൽ സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തായ ഡോക്ടർ ഭീമമായ തുക സ്ത്രീധനം ആവിശ്യപ്പെട്ട് വിവാഹത്തിൽ നിന്നും പിന്മാറിയതാണ് ഷഹന ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
English Summary : suicide note was found in the incident where the young doctor shahana