Monday, June 24, 2024
-Advertisements-
KERALA NEWSകേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ കിട്ടിയതിൽ സന്തോഷം, കേരളത്തിന് ശക്തമായ പ്രതിപക്ഷം വേണമെന്ന് സുകുമാരൻ നായർ

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ കിട്ടിയതിൽ സന്തോഷം, കേരളത്തിന് ശക്തമായ പ്രതിപക്ഷം വേണമെന്ന് സുകുമാരൻ നായർ

chanakya news

കോട്ടയം : കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കാൻ ഇടപെട്ടിട്ടില്ലെന്നും മന്ത്രിസ്ഥാനം എൻഎസ്എസ് ന്റെ അംഗീകാരമാണോയെന്ന് പറയുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിനായി എൻഎസ്എസ് മധ്യസ്ഥ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ശക്തമായ പ്രതിപക്ഷം ആവശ്യമെന്നും അതില്ലാതെ പോയതിന്റെ ഗതികേട് ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. കേരളത്തിലെ ഭരണത്തിൽ ജനങ്ങൾക്ക് അപ്രീതിയുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. രാജിവെക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നൽകിയതായും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സിനിമകൾ പൂർത്തിയാക്കണമെന്ന് നരേന്ദ്രമോദി നിർദേശം നൽകിയതായും സുരേഷ് ഗോപി പറഞ്ഞു.

English Summary : sukumarn nair about suresh gopi win