തിരുവനന്തപുരം : സബ്സിഡി സാധനങ്ങളുടെ വില കുത്തനെ ഉയർത്തി സപ്ലൈക്കോ. ആവിശ്യസാധനകളായ അരി,പഞ്ചസാര,പരിപ്പ് എന്നിവയുടെ വിലയാണ് സംസ്ഥാന സർക്കാർ കുത്തനെ ഉയർത്തിയത്. ഓണം അടുത്തെത്തി നിൽക്കെയാണ് സർക്കാരിന്റെ ജനദ്രോഹ നടപടി.
കിലോഗ്രാമിന് 27 രൂപയായിരുന്ന പഞ്ചസാരയുടെ വില 33 രൂപയായി ഉയർത്തി. 6 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. മട്ടയരി 30 രൂപയിൽ നിന്നും 33 രൂപയായും, കുറുവ അരി 30 രൂപയിൽ നിന്നും 33 രൂപയായും വർദ്ധിപ്പിച്ചു. 111 രൂപയുണ്ടായിരുന്ന തുവര പരിപ്പിന്റെ വില 115 ആയി ഉയർത്തിയിരിക്കുകയാണ്.
സംസ്ഥാനത്തെ ഓണ ചന്തകൾ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യാനിരിക്കെയാണ് സപ്ലൈക്കോയിലെ വില കുത്തനെ ഉയർത്തിയത്. അതേസമയം പർച്ചേസ് വില കൂടിയതിനാലാണ് വില വർദ്ധിപ്പിച്ചതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴും പൊതു വിപണിയെക്കാൾ വില കുറവാണ് സപ്ലൈക്കോയിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
English Summary : Supplyco has hiked the prices of subsidized goods