Monday, June 24, 2024
-Advertisements-
NATIONAL NEWSഅങ്ങനെയൊന്ന് അജണ്ടയിലെ ഇല്ല ; കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി

അങ്ങനെയൊന്ന് അജണ്ടയിലെ ഇല്ല ; കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി

chanakya news

ന്യുഡൽഹി : കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കുമെന്ന വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത്. കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജിവെക്കുന്ന കാര്യം തന്റെ അജണ്ടയിൽ പോലും ഇല്ലെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനായുള്ള രൂപ രേഖ തയ്യാറാക്കി കേന്ദ്രസർക്കാരിന് നൽകുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും എംപി എന്ന നിലയിൽ പ്രവർത്തനങ്ങൾ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ക്യാബിനറ്റ് പദവി ലഭിക്കാത്തതിനെ തുടർന്ന് സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നും അതിനാൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

സിനിമ തന്റെ പാഷനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാം. ചില സിനിമകൾ ചെയ്തു തീർക്കാനുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകൾ ഉണ്ടാക്കേണ്ടതുണ്ട് എന്നല്ലാതെ രാജിവെക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

English Summary : suresh gopi says he never resign from union ministry