Monday, June 24, 2024
-Advertisements-
NATIONAL NEWSതൃശൂരിന് ഇത് അഭിമാന നിമിഷം ; തൃശൂരിലെ ജനങ്ങൾ തിരഞ്ഞെടുത്ത സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ചുമതലയേറ്റു

തൃശൂരിന് ഇത് അഭിമാന നിമിഷം ; തൃശൂരിലെ ജനങ്ങൾ തിരഞ്ഞെടുത്ത സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ചുമതലയേറ്റു

chanakya news

ന്യുഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ വകുപ്പ് വിഭജനം പൂർത്തിയായതിന് പിന്നാലെ പെട്രോളിയം മന്ത്രാലയത്തിലെത്തി സുരേഷ് ഗോപി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പൂരി സുരേഷ് ഗോപിയെ ശാസ്ത്രി ഭവനിൽ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു.

ശരിക്കും താനിപ്പോൾ ഒരു യുകെജി വിദ്യാർത്ഥിയാണെന്നും സീറോയിൽ നിന്നാണ് സ്റ്റാർട്ട് ചെയ്യുന്നതെന്നും ചുമതലയേറ്റ ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാമൊന്ന് പഠിച്ചോട്ടെ. കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രധാനമന്ത്രിയുടേയും വകുപ്പ് മന്ത്രിമാരുടെയും നിർദേശപ്രകാരം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും, തൃശൂരിലെ ജനങ്ങളാണ് ഈ അവസരം നൽകിയത്. തൃശൂരിലൂടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

English Summary : suresh gopi takes charge of ministry of petroleum