Thursday, April 25, 2024
-Advertisements-
ENTERTAINMENTകയ്യിൽ പണമുണ്ടായിട്ടല്ല ഇതൊക്കെ ചെയ്യുന്നത്, എന്നെയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ നേരിട്ട് വരിക ; പള്ളിമണിയുടെ പോസ്റ്റർ...

കയ്യിൽ പണമുണ്ടായിട്ടല്ല ഇതൊക്കെ ചെയ്യുന്നത്, എന്നെയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ നേരിട്ട് വരിക ; പള്ളിമണിയുടെ പോസ്റ്റർ കീറിയതിനെതിരെ ശ്വേതാ മേനോൻ

chanakya news
-Advertisements-

രതിനിർവേദം എന്ന ചിത്രത്തിലൂടെ രതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ശ്വേത മേനോൻ. താരത്തിന്റെ കളിമണ്ണ് എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. കളിമണ്ണ് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണെങ്കിലും ഏറെ വിമർശനങ്ങൾക്കും നേരിട്ടിരുന്നു. പാലേരി മാണിക്യം ഒരു കൊലപാതക കഥ, സാൾട്ട് ആൻഡ് പേപ്പർ, ഹൺഡ്രഡ് ഡിഗ്രി സെൽഷ്യസ്, തത്സമയം ഒരു പെൺകുട്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമയിൽ നിന്നും മാറിനിന്ന താരം ചില ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കാറുണ്ട്‌.

swetha menon about new movie pallimani

ഇപ്പൊഴിത ഒരു ചെറിയ ഇടവേളയിക്കുശേഷം അനിൽ കുമ്പഴയുടെ ചിത്രമായ പള്ളിമണിയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ചിത്രത്തിൽ വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറിനിന്ന നിത്യാദാസും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോൾ തന്റെ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകൾ നശിപ്പിക്കുന്നതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്വേത മേനോൻ. കീറിയ പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ യഥാർത്ഥ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു താരം ഇതിനെതിരെ പ്രതികരിച്ചത്. തന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്റർ തിരുവനന്തപുരത്ത് നശിപ്പിച്ചതായി കാണപ്പെട്ടു.

തന്റെ അഭിപ്രായങ്ങൾ നിങ്ങളെ പ്രകോപിപിച്ചതിനെ തുടർന്നാണ് ഇത് ചെയ്തതെങ്കിൽ മണ്ടത്തരമായി പോയെന്ന് താരം പറയുന്നു. ഒരു നവാഗതനായ സംവിധായകന്റെയും നിർമ്മാതാവിന്റെയും സ്വപ്നമാണ് ഈ ചിത്രം. ഒരുപാട് കഠിനധ്വാനം ഇതിനു പിറകിലുണ്ട്. എന്നോട് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ നേരിട്ടുവരിക. അല്ലാതെ ചിത്രത്തിനെതിരെ പ്രവർത്തിക്കരുതെന്ന് ശ്വേതമേനോൻ പറയുന്നു. കയ്യിൽ പണമുണ്ടായിട്ടല്ല ഇതൊക്കെ ചെയ്യുന്നത്. കണ്ണു നിറയ്ക്കുന്ന കാഴ്ചയാണിത്. ഉപദ്രവിക്കരുത് എന്നിങ്ങനെ പറഞ്ഞുകൊണ്ട് നിത്യാ ദാസും ഇതിനെതിരെ പ്രതികരിച്ചിരുന്നു.

English Summary : swetha menon about new movie pallimani

-Advertisements-