അൽജീരിയയിലെ ഒരു കഫെയിലിരുന്ന സ്വിസ് വിനോദസഞ്ചാരിയായ സ്ത്രീയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. അപ്രതീക്ഷിതമായി കഫെയിലെത്തിയ യുവാവായ ആക്രമി “അല്ലാഹു അക്ബർ” എന്നും “പാലസ്തീൻ സുസ്ഥിരമാകട്ടെ” എന്നും വിളിച്ചു അലറി വിളിച്ചെത്തിയാണ് സ്ത്രീയുടെ കഴുത്തറുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 11-ന് അൽജീരിയയുടെ തെക്കുകിഴക്കൻ ഭാഗമായ ഡ്ജാനെറ്റിൽ ഈ സംഭവമുണ്ടായതെങ്കിലും, ഇപ്പോഴാണ് ഫ്രഞ്ച് പത്രമായ ലിബറേഷൻ ആദ്യമായി റിപ്പോർട്ട് ചെയ്തത്.
സ്വിറ്റ്‌സർലാൻഡ് വിദേശകാര്യ മന്ത്രാലയം, “അൽജീരിയയുടെ തെക്കുകിഴക്കൻ മേഖലയിൽ ഒരു സ്വിസ് പൗരൻ അന്യായമായി കൊല്ലപ്പെട്ടതായി” സ്ഥിരീകരിക്കുകയും കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെയിരിക്കുകയും ചെയ്തു. അൽജീരിയൻ അധികൃതർ ഈ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി വാർത്തകൾ പുറത്തുവിട്ടിട്ടില്ല, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നു പ്രദേശവാസികളോടും ആവശ്യപ്പെട്ടതായി സ്വിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
ആക്രമണസമയത്ത്, കുട്ടികളുമൊത്ത് കഫെയിൽ പുറത്ത് ഇരിക്കുകയായിരുന്ന ഇരയെ കത്തി ഉപയോഗിച്ച് ആക്രമി കുത്തുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Summary : a swis tourist got killed by a stranger shouting ” allah Akbar ” and “live long Palesteine ” in front of her children in a cafe at Algeria.