കൊച്ചി : ബസ് യാത്രക്കിടെ പെൺകുട്ടിക്ക് നേരെ അധ്യാപകന്റെ പീഡനശ്രമം. സംഭവത്തിൽ അമ്പലമേട് സ്വദേശി കമൽ അറസ്റ്റിൽ. ഫോർട്ട്കൊച്ചി-ആലുവ ബസ്സിലാണ് പത്തൊമ്പതുകാരിയായ പെൺകുട്ടിക്ക് നേരെ പീഡനശ്രമം നടന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ ബസ് ജീവനക്കാരും സഹയാത്രികരും ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സൗത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കടയിരിപ്പ് ഹൈസ്‌കൂളിലെ അധ്യാപകനാണ് കമൽ. നേരത്തേയും സമാനമായ രീതിയിൽ ഇയാൾ ബസ് യാത്രക്കാരിയായ പെൺകുട്ടിയോട് പെരുമാറിയതായാണ് വിവരം.
English Summary : teacher arrested for molesting girl in private bus in kochi