കൊറോണയെ ഇനി ഭയക്കേണ്ട ; രോഗം ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ച് ചികിത്സ ഫലം കാണുമെന്ന് ഉറപ്പ് നൽകി ശാത്രജ്ഞമാർ

കൊറോണ വൈറസ് ലോകത്ത് പടർന്ന് പിടിക്കുകയാണ് ഇതുവരെ ലക്ഷം ആളുകളാണ് മരണപ്പെട്ടത്. പല രാജ്യങ്ങളും കോറോണക്ക് എതിരെ മരുന്നും വാക്സിനും കണ്ട് പിടിക്കാൻ മുൻപന്തിയിൽ ഉണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതും കോവിഡ് വൈറസിനെ കൂടുതൽ അപകടമാക്കി തീർക്കുന്നു.

എന്നാൽ അമേരിക്കയിൽ കോവിഡ് ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ച് പുതിയ പരീക്ഷണത്തിന് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുവാണ്. രോഗം ഭേദമായവരുടെ രക്തത്തിൽ കോറോണക്ക് എതിരെ ഒരു ആന്റി ബയോട്ടിക്ക് രൂപം കൊണ്ടിട്ടുണ്ടന്നും അത് ഉപയോഗിച്ച് രോഗം ഉള്ളവരിലെ കൊറോണ വൈറസിനെ ഇല്ലാതെയാക്കാനും കഴിയുമെന്നാണ് ഡോക്ടറുമാർ പറയുന്നത്.

അമേരിക്കയിൽ വൻ നാശം വരുത്തി വെച്ച കോറോണയെ പ്രതിരോധിക്കാൻ കൊറോണ ഭേദമായവർ തന്നെ മുന്നോട്ട് വന്നിരിക്കുവാണ്‌. കോവിഡ് ഭേദമായ 5000ത്തിലേറെ ആളുകളാണ് പ്ലാസ്മ നൽകാൻ മുന്നോട്ട് വന്നിരിക്കുന്നത്. ഇതുവരെ രോഗം ഭേദമായ 45000 പേരും പ്ലാസ്മ നൽകണം എന്നും ഒരാളിൽ നിന്നും എടുക്കുന്ന പ്ലാസ്മ ഉപയോഗിച്ച് 2 രോഗികളുടെ എങ്കിലും രോഗം ഭേദമാക്കാൻ കഴിയും എന്നും അതിന് വേണ്ടി എല്ലാവരും മുന്നോട്ട് വരണമെന്ന് വൈറ്റ് ഹൌസ് ആവശ്യപെട്ടു.