റിയൽ മി നാർസോ 10 സീരീയസ് ഉടനെ എത്തില്ല ; റിയൽ മീ ആരാധകർ നിരാശയിൽ

കോവിഡ് 19 ലോകത്ത് എല്ലായിടത്തും ബാധിച്ചതിനെ തുടർന്ന് റിയൽ മിയുടെ നാർസോ സീരിയസ് മാറ്റി വെച്ചതായി ചൈനീസ് സ്മാർട്ട്‌ ഫോൺ നിർമാതാകളായ റിയൽ മി കഴിഞ്ഞ ദിവസം അറിയിച്ചു. ഏപ്രിൽ 21ന് എത്തുമെന്ന് നേരത്തെ അറിയിച്ച സീരീയസിൽ നാർസോ 10, നാർസോ 10 എ എന്നിവയായിരുന്നു ഇറങ്ങാൻ ഇരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇ കോമേഴ്‌സ് സ്ഥാപങ്ങൾക്ക് ലോക്ക് ഡൌൺ സമയത്ത് നൽകിയ ഇളവ് പിൻവലിച്ചത്തിനെ തുടർന്നാണ് ലോഞ്ച് മാറ്റി വെച്ചത്.

മെയ്‌ 3 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച അവസ്ഥയിൽ പുതിയ സീരിയസ് പുറത്ത് ഇറക്കുന്നത് അതിന് ശേഷം മതി എന്നാണ് കമ്പനി തീരുമാനം. ട്വിറ്ററിൽ കൂടിയാണ് റിയൽ മി ഇന്ത്യ സിഇഒ മാധവ് സേത് മാറ്റി വെയ്ക്കുന്ന കാര്യം അറിയിച്ചത്. റിയൽ മി 6ഐ സ്മാർട്ട്‌ ഫോണിന്റെ റീ ബ്രാൻണ്ട് പതിപ്പാണ് നാർസോ 10 എന്ന വിവരങ്ങൾ പുറത്ത് വരുന്നത്.