ഒരേ സമയം 100 പേരുമായി വീഡിയോ കാൾ ചെയ്യാൻ പറ്റുന്ന ജിയോ മീറ്റ്

ഒരേ സമയം നൂറ് പേരെ വിളിക്കാൻ സാധിക്കുന്ന വീഡിയോ കാൾ ആപ്ലിക്കേഷനുമായി പ്രമുഖ മൊബൈൽ ദാതാവായ ജിയോ രംഗത്ത്.ജിയോ മീറ്റ് എന്നാണ് ആപ്ലിക്കേഷന് പേര് നൽകിയിരിക്കുന്നത്. വൈകാതെ തന്നെ ആപ്ലികേഷൻ ജനങ്ങളിലേക്കെത്തുമെന്ന് ജിയോ പറയുന്നു. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ആപ്ലികേഷൻ പുറത്തിറക്കിയിരുന്നു അതിന്റെ നവീകരിച്ച വേർഷൻ ആണ് ഇനി വരാൻ പോകുന്നത്.

നിലവിൽ ലഭ്യമായ എല്ലാ ഫ്ലാറ്റ് ഫോമിലും ജിയോ മീറ്റ് വർക്ക് ചെയ്യുമെന്നാണ് ജിയോയുടെ വാദം.ആപ്പിൾ ആൻഡ്രോയിഡ് മൈക്രോസോഫ്റ്റ് തുടങ്ങിയ ഓപ്പറേഷൻ സിസ്റ്റത്തിൽ ഉൾപ്പെടെ വർക്ക് ചെയ്യും. അധ്യാപകർക്ക് ക്‌ളാസ് എടുക്കാനും, ഡോക്‌ടർമാർക്ക്‌ രോഗികളെ പരിശോധിക്കാനും ജിയോ മീറ്റ് വഴി സാധിക്കും.