കിടിലൻ ഫീച്ചറുകളുമായി ഷവോമി അവതരിപ്പിക്കുന്നു എംഐ 10 5ജി സ്മാർട്ട്‌ഫോൺ: വിലയും സവിശേഷതകളും അറിയാം

ഇന്ത്യൻ വിപണിയിൽ പ്രമുഖ മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമി അവതരിപ്പിക്കുന്നു എംഐ 10 5ജി സ്മാർട്ട്‌ ഫോൺ. മൂന്നു മാസം മുൻപ് കമ്പനി ഈ മോഡൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ സവിശേഷതകൾ 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 3ഡി കർവ്ഡ് ഇ3 അമോലെഡ് ഡിസ്പ്ലേ, ക്വൽകോം സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, 108 എംപി ക്യാമറ സെൻസർ ഉൾപ്പെടുന്ന ക്വഡ് ക്യാമറ, 8 ജിബി എൽ പി ഡി ഡി ആർ 5 റാം, 30 വാട്ട് അതിവേഗ ചാർജർ, 4780 എംഎഎച്ച് ബാറ്ററി, 10 വാട്ട് റിവേഴ്‌സ് ചാർജിങ്, ഫോണിന്റെ അമിതമായുള്ള ചൂടിനെ നിയന്ത്രിക്കുന്നതിന് ലിക്വിഡ് കൂൾ 2.0 വേപ്പർ ചേമ്പർ, ഗ്രാഫീൻ പ്രതലം, ഗ്രൈഫൈറ്റ് പാളി തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

128 ജിബിയുടെ ഫോണിന് വിപണിയിൽ 49,999 രൂപയാണ് വില. 256 ജിബിയുടെ ഫോൺ വിപണിയിൽ 54,999 രൂപയാണ് വില. ഫോൺ ആമസോൺ, എംഐ.കോം എന്നിവിടങ്ങളിൽ നിന്നും എംഐ 10 5ജി ഫോൺ ബുക്ക്‌ ചെയ്യാവുന്നതാണ്.

അഭിപ്രായം രേഖപ്പെടുത്തു