കാറുകൾ ഓടിക്കുമ്പോൾ പലർക്കും വണ്ടി തട്ടി ചെറിയ കേടുപാടുകൾ ഉണ്ടാകാറുണ്ട് എന്നാൽ ഒരുപാട് ആഗ്രഹിച്ചു ഒരു വണ്ടി എടുക്കുമ്പോൾ അത് സൂക്ഷിച്ചു ഓടിക്കാനാണ് പലരും ശ്രമിക്കാറുള്ളത്. ഒരുപാട് നാളത്തെ ആഗ്രഹത്തിന് ശേഷം വാങ്ങിയ വണ്ടി ഷോറൂമിൽ നിന്നും പുറത്ത് ഇറക്കിയപ്പോൾ തന്നെ അപകടമുണ്ടായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
38 ലക്ഷം രൂപ വരുന്ന കിയ എംപിവി ഓട്ടോമാറ്റിക് വാഹനമാണ് ഷോറൂമിൽ നിന്നും ഇറക്കുന്ന സമയത്ത് അപകടമുണ്ടായത്. ഓട്ടോമാറ്റിക് ഷിഫ്റ്റിംങ്ങുള്ള കാർ ഓടിക്കുന്നതിന്റെ പിഴവാണ് അപകട കാരണം. ഷോറൂമിൽ നിന്നും വാഹനം ഇറക്കുന്ന സമയത്ത് വാഹനം മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുൻ വശത്ത് കേടുപാടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല.
ഇ വർഷമാണ് എംപിവി കാർ വിപണയിൽ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രതികാരമാണ് ഇ വാഹനത്തിന് കിട്ടിയിരിക്കുന്നത്. വാഹനത്തിന്റെ ബേസിക് മോഡലിന് 24 ലക്ഷവും ഫുൾ ഓപ്ഷൻ 38 ലക്ഷം രൂപയുമാണ് വില.