നിരോധിച്ച ചൈനീസ് ആപ്പിൽ വസ്ത്രങ്ങൾ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 60000 രൂപ

ചെന്നൈ: കേന്ദ്രസർക്കാർ നിരോധിച്ച ചൈനീസ് ആപ്പായ ക്ലബ്ബ് ഫാക്റ്ററിയിൽ നിന്നും സാധനം വാങ്ങാൻ മുടക്കിയ 599 രൂപ തിരിച്ച് പിടിക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60000 രൂപ. ചെന്നൈ സ്വദേശിയായ സെൽവ റാണിക്കാണ് പണം നഷ്ടമായത്.

ക്ലബ്ബ് ഫാക്റ്ററി വഴി വസ്ത്രങ്ങൾ ഓർഡർ ചെയ്തതിന് ശേഷമാണ് കേന്ദ്രസർക്കാർ നിരോധിച്ച ആപ്പുകളിൽ ക്ലബ് ഫാക്ടറിയും ഉണ്ടെന്ന കാര്യം സെൽവറാണി അറിയുന്നത്. ക്യാഷ് ഓൺ ഡെലിവറി ഇല്ലാത്തതിനാൽ പണം മുൻകൂറായി അടച്ചിരുന്നു. ആപ്പ് നിരോധിച്ചതറിഞ്ഞ് ഓർഡർ ക്യാൻസൽ ചെയ്യുകയും പണം തിരികെ ലഭിക്കുന്നതിനായി കസ്ടമർകെയറിൽ ബന്ധപ്പെടുകയും ചെയ്തു.

പിന്നീട് ക്ലബ് ഫാക്ടറിയുടെ പ്രതിനിധി ആണെന്ന വ്യാജേന ഒരാൾ വിളിക്കുകയും പണം തിരിച്ചു ലഭിക്കുന്നതിനായി എടിഎം വിവരങ്ങൾ ആവിശ്യപെടുകയും ചെയ്തതായി സെൽവറാണി പറയുന്നു. ഇതിന് പിന്നാലെയാണ് പണം നഷ്ടമായത്. ആറു തവണ അകൗണ്ടിൽ നിന്ന് പതിനായിരം രൂപ വെച്ച് നഷ്ടമായതിയോടെയാണ് തട്ടിപ്പ് മനസിലായതെന്നും യുവതി പറഞ്ഞു. പണം തിരിച്ച് ലഭിക്കാനായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സെൽവറാണി.

അഭിപ്രായം രേഖപ്പെടുത്തു