അമേരിക്കക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക്ടോക്ക്

ന്യൂയോർക്ക്: അമേരിക്കക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക്ടോക്ക്. ദേശീയ സുരക്ഷാ ഭീഷണിയുണ്ടെന്ന് ആരോപിച്ച് ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയാണ് ടിക് ടോക്ക് കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ടിക് ടോക്കിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് രൂക്ഷമായ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഫെഡറൽ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തുന്നതിനുവേണ്ടി ചൈന ടിക് ടോക്കിനെ ഉപയോഗിക്കുന്നുവെന്നാണ് ഡൊണാൾഡ് ട്രംപ് വിമർശിച്ചത്.

ടിക് ടോക് കമ്പനിയായ ബൈറ്റ് ഡാൻസുമായുള്ള എല്ലാ ബന്ധങ്ങളും 45 ദിവസത്തിനകം ഉപേക്ഷിക്കുന്ന ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പ് വയ്ക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് ആറിന് ഒപ്പുവെച്ച നടപടിക്കെതിരെയാണ് ടിക് ടോക് നിയമ നടപടിക്കായി ഒരുങ്ങുന്നത്. അടുത്ത ആഴ്ച കമ്പനി അമേരിക്കയ്ക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അഭിപ്രായം രേഖപ്പെടുത്തു