കൊറോണ വൈറസ് ; ബൈജൂസ്‌ (BYJU’S APP) ആപ്പ് വിദ്യാർത്ഥികൾക്ക് ഇനി സൗജന്യം

രാജ്യത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പല സംസ്ഥാനഗങ്ങളിലും വിദ്യാഭ്യാസ രംഗം നിലച്ച അവസ്ഥയിലാണ്. ഇത് കണക്കിലെടുത്താണ് പഠന സഹായി ആപ്ലികേഷനായ ബൈജൂസ്‌ ആപ്പ് (BYJU’S APP) സംവിധാനം ഫ്രീ ആയി നൽകാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ മാസം അവസാനം വരെയാണ് ബൈജൂസ്‌ ആപ്പിന്റെ സൗജന്യ സേവനം ലഭിക്കുക.

ഒന്നാം ക്ലാസ്സ് മുതല്‍ മൂന്നാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് കണക്ക്, ഇംഗ്ലീഷ് പാഠങ്ങളും നാലാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് കണക്ക്, സയന്‍സ് കണ്‍സെപ്റ്റുകളും ആപ്പില്‍ നിന്ന് സൗജന്യമായി പഠിക്കാം. സ്‌കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ ബൈജൂസ്‌ ആപ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ ആശ്വാസമായിരിക്കുമെന്നും കമ്പനി പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു