കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പേടിഎം ന്റെ 500 കോടി രൂപ ; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 കോടി രൂപ നല്‍കുമെന്ന് ഡിജിറ്റല്‍ പേയ്‌മെന്റ് കമ്ബനിയായ പേടിഎം paytm. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് paytm 500 കോടി രൂപ നൽകുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നത്.

ലോകത്താകമാനം കൊറോണ വൈറസ് ദുരന്തം വിതയ്ക്കുകയാണ് ഈ അവസരത്തിൽ നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ള കടമ നമുക്കുണ്ട്. സർക്കാരിന് പൂർണ പിന്തുണ നൽകണം.എല്ലാ പേടിഎം ഉപയോക്താക്കളും പ്രധാമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കണമെന്നും പേടിഎം വ്യക്തമാക്കി.