Saturday, April 20, 2024
-Advertisements-
KERALA NEWSAlappuzha Newsപതിനൊന്ന് വയസുകാരിയെ സ്വന്തം വീട്ടിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു ; സംഭവത്തിന് ശേഷം മുങ്ങിയ പ്രതി...

പതിനൊന്ന് വയസുകാരിയെ സ്വന്തം വീട്ടിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു ; സംഭവത്തിന് ശേഷം മുങ്ങിയ പ്രതി അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : മാരാരിക്കുളത്ത് പതിനൊന്നുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതിന് ശേഷം മുങ്ങിയ 56 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം സ്വദേശി രാജേഷ് കുമാർ (56) ആണ് അറസ്റ്റിലായത്. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവിൽ പോയ രാജേഷ് കുമാറിനെ എറണാകുളത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം സ്വദേശിനിയായ പെൺകുട്ടിയെ നിരവധി തവണ രാജേഷ് കുമാർ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പെൺകുട്ടി പുറത്ത് പറഞ്ഞതോടെയാണ് പോലീസ് രാജേഷ് കുമാറിനെതിരെ കേസെടുത്തത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ പ്രതി മുങ്ങുകയായിരുന്നു.

മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : The accused who molested the girl was arrested

-Advertisements-