Friday, March 29, 2024
-Advertisements-
NATIONAL NEWSഅരുണാചലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യൻ സേന തുരത്തിയതായി പ്രതിരോധമന്ത്രി

അരുണാചലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യൻ സേന തുരത്തിയതായി പ്രതിരോധമന്ത്രി

chanakya news
-Advertisements-

ന്യുഡൽഹി : അരുണാചലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യൻ സേന തുരത്തിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച് കയറിയ ചൈനീസ് സന്യത്തെ തുരത്തിയ ഇന്ത്യൻ സേനയ്ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

ഇന്ത്യയുടെ അഖണ്ഡതയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് പറഞ്ഞ രാജ്‌നാഥ് സിംഗ് ഏത് സാഹചര്യവും നേരിടാൻ രാജ്യം ഇന്ത്യ സജ്ജമാണെന്നും ലോക്സഭയെ അറിയിച്ചു. അരുണാചൽ അതിർത്തിയിൽ വ്യോമ മാർഗം വഴി ചൈനീസ് സൈന്യം പ്രകോപനം സൃഷ്ടിച്ചിരുന്നു. ചൈനീസ് ഡ്രോണുകൾ പറത്തി നിയന്ത്രണരേഖ മറികടക്കാൻ ചൈനീസ് സൈന്യം ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകളാണ് ചൈനയുടെ നീക്കത്തെ പരാജയപ്പെടുത്തിയത്.

-Advertisements-