Friday, April 19, 2024
-Advertisements-
KERALA NEWSആയുർവേദ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ചികത്സ കേന്ദ്രത്തിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ 16 വർഷം തടവിന്...

ആയുർവേദ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ചികത്സ കേന്ദ്രത്തിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ 16 വർഷം തടവിന് ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

കൊല്ലം : കരിക്കോട് ആയുർവേദ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ പതിനാറ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. അയത്തിൽ മാലിക്കര പള്ളിക്ക് സമീപം ആയുർവേദ ചികിത്സ കേന്ദ്രം നടത്തിയിരുന്ന ഷാജഹാൻ (42) നെയാണ് കോടതി ശിക്ഷിച്ചത്.

ആയുർവേദ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ചികത്സ കേന്ദ്രത്തിൽ വെച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

കിളികൊല്ലൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷാജഹാൻ അറസ്റ്റിലായത്. കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനാറ് വർഷത്തെ തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിയിൽ പറയുന്നു.

English Summary : The court sentenced the accused to 16 years of rigorous imprisonment in the case of sexual harassment of the girl

-Advertisements-