ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളെ പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി

മുംബൈ : ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ രണ്ടാം ഭർത്താവിനെ 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട താന കോടതിയാണ് നാൽപ്പത്തിയഞ്ചുകാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ ഇരുപത്തിരണ്ടായിരം രൂപ പിഴയടക്കാനും പിഴ അടച്ചില്ലെങ്കിൽ 220 ദിവസം കൂടി ജയിലിൽ കഴിയണമെന്നും വിധിയിൽ പറയുന്നു.

അമ്മയ്ക്കും അമ്മയുടെ രണ്ടാം ഭർത്താവിനും ഒപ്പമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി താമസിച്ചിരുന്നത്. അമ്മയില്ലാത്ത നേരത്ത് ഒന്നിലധീകം തവണ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായാണ് കേസ്.

  വ്യാജവാറ്റുമായി തൃപ്തി ദേശായിയും സംഘവും പിടിയിൽ?

പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് രണ്ടാം ഭർത്താവിനെതിരെ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.

Latest news
POPPULAR NEWS