Thursday, April 25, 2024
-Advertisements-
KERALA NEWSരാജി ആവശ്യപ്പെട്ട ഒൻപത് വൈസ് ചാൻസിലർമാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രാജി ആവശ്യപ്പെട്ട ഒൻപത് വൈസ് ചാൻസിലർമാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

chanakya news
-Advertisements-

തിരുവനന്തപുരം : ഗവർണർ രാജി ആവശ്യപ്പെട്ട ഒൻപത് വൈസ് ചാൻസിലർമാരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഒൻപത് വൈസ് ചാൻസിലർമാരെയാണ് ഗവർണർ നേരിട്ട് ഹിയറിങ്ങിന് വിളിച്ചിരിക്കുന്നത്. ഡിസംബർ 12 ന് ഹാജരാവാനാണ് നിർദേശം നൽകിയിരിക്കുന്നത്.

വിസിമാർക്ക് നേരിട്ട് ഹാജരാകുകയോ പകരം അഭിഭാഷകരെ ചുമതലപ്പെടുത്തുകയോ ചെയ്യാമെന്നും ഗവർണർ നൽകിയ നിർദേശത്തിൽ പറയുന്നു. കാരണം കാണിക്കൽ നോട്ടീസിനെതിരെ വൈസ് ചാൻസിലർമാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് വിസിമാരുടെ ഹർജി കോടതി പരിഗണിക്കുന്നത്.

അതേസമയം പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന്റെ സമയ പരിധി നവംബർ ഏഴിന് കഴിഞിരുന്നു. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടന്നതെന്നാണ് വിസിമാരുടെ അവകാശവാദം.

-Advertisements-