കുടുംബ സുഹൃത്തായ യുവതിയെ പീഡിപ്പിച്ചു ; ഇൻസ്പെക്ടർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം : കുടുംബ സുഹൃത്തായ യുവതിയെ പീഡിപ്പിച്ചു. കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർക്കെതിരെ പോലീസ് കേസെടുത്തു. കുടുംബ സുഹൃത്തായ യുവതിയെ കുറെ നാളുകളായി ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നു. യുവതിയുടെ പരാതിയിലാണ് കൊച്ചി കൺട്രോൾ റൂം ഇൻസ്‌പെക്ടർ എവി സൈജുവിനെതിരെ തിരുവനന്തപുരം നെടുമങ്ങാട് പോലീസ് കേസെടുത്തത്.

അതേസമയം മലയിൻകീഴ് സ്വദേശിനിയായ വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇയാളെ സ്ഥലം മാറ്റിയത്. കുടുംബ സുഹൃത്തിനെ പീഡിപ്പിച്ച സംഭവത്തിൽ പരാതിക്കാരിയായ യുവതിക്കെതിരെ എവി സൈജുവിന്റെ ഭാര്യ പോലീസിൽ പരാതി നൽകി. സൈജുവിന്റെ വീട്ടിലെത്തി മകളെ ഉപദ്രവിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

  കരഞ്ഞെങ്കിലെന്താ കൊല്ലം കിട്ടിയില്ലേ ; കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെ സ്ഥാനാർഥി

Latest news
POPPULAR NEWS