Monday, June 24, 2024
-Advertisements-
NATIONAL NEWSകോയമ്പത്തൂരിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്നും വീഴുകയും അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത ഏഴ് മാസം പ്രായമുള്ള...

കോയമ്പത്തൂരിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്നും വീഴുകയും അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ സൈബർ ആക്രമണത്തെ തുടർന്ന് ജീവനൊടുക്കി

chanakya news

ചെന്നൈ : കോയമ്പത്തൂരിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്നും വീഴുകയും അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ സൈബർ ആക്രമണത്തെ തുടർന്ന് ജീവനൊടുക്കി. തിരുവുർ സ്വദേശിനിയും ഐടി കമ്പനിയിലെ ജീവനക്കാരിയുമായ രമ്യ (33) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏപ്രിൽ 28 നാണ് രമ്യയുടെ ഏഴ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് ബാൽക്കണിയിൽ നിന്നും താഴേക്ക് വീണത്. ഭക്ഷണം നല്കുന്നതിനിടെ കൈയ്യിലിരുന്ന കുഞ്ഞ് താഴെ വീഴുകയായിരുന്നു. ഒന്നാം നിളയുടെ പാരപെറ്റിലെ തകിട് ഷീറ്റിൽ പതിനഞ്ച് മിനിറ്റോളം തങ്ങി നിന്ന കുഞ്ഞിനെ സമീപവാസികൾ ഓടിയെത്തി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചയോടെയാണ് സൈബർ ആക്രമണമുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതിയോടെ രമ്യ മാനസികമായി തളരുകയും വിഷാദ രോഗത്തിന് ചികിത്സ തേടുകയും ചെയ്തു. കഴിഞ്ഞ ദിവസം രമ്യയുടെ ഭർത്താവും മാതാപിതാക്കളും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് രമ്യ ജീവനൊടുക്കിയത്.

English Summary : the mother of a 7 month old baby girl took her own life because of cyber attack