Thursday, April 25, 2024
-Advertisements-
KERALA NEWSകോഴിക്കോട് ചികിത്സ തേടിയെത്തിയ യുവതിയുടെ രഹസ്യ ഭാഗങ്ങളിൽ സപർശിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് ചികിത്സ തേടിയെത്തിയ യുവതിയുടെ രഹസ്യ ഭാഗങ്ങളിൽ സപർശിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കോഴിക്കോട് : ചികിത്സ തേടിയെത്തിയ യുവതിയുടെ സ്വകര്യ ഭാഗങ്ങളിൽ സ്പർശിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നന്മണ്ട സ്വദേശി ഡോ. ബി.വിപിൻ ആണ് അറസ്റ്റിലായത്. ജനപ്രതിനിധികളുടെ ഇടപെടലിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റിയാടി സർക്കാർ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചികിത്സ തേടിയെത്തിയ യുവതിയോട് ഇയാൾ അപമര്യദയായി പെരുമാറുകയും യുവതിയുടെ രഹസ്യ ഭാഗങ്ങളിൽ സപർശിക്കുകയുമായിരുന്നു. തുടർന്ന് യുവതി ബഹളം വെയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തു. ഇതിനിടയിൽ ജനപ്രതിനിധികൾ സംഭവത്തിൽ ഇടപെടുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

അതേസമയം ഡോക്ട്ർ മദ്യലഹരിയിലാണ് ആശുപത്രിയിലെത്തിയതെന്ന് കണ്ടെത്തി. പോലീസ് നടത്തിയ വൈദ്യ പരിശോധനയിൽ ഡോക്ട്ർ മദ്യപിച്ചതായി തെളിയുകയും ചെയ്തു. ഡോക്ടർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

English Summary : The police arrested the doctor who touched the private parts of the woman

-Advertisements-