Advertisements

കാമുകനുമായുള്ള അമ്മയുടെ അവിഹിതം നേരിൽ കണ്ട ആറാം ക്ലാസ്സുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാമുകനെതിരെ പോലീസ് കേസെടുത്തു

നീലേശ്വരം : അമ്മയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധം നേരിട്ട് കാണാനിടയായ ആറാം ക്ലാസ്സുകാരനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാമുകനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. മടികൈ സ്വദേശി റിജേഷ് (32) നെതിരെയാണ് പോലീസ് കേസെടുത്തത്. മടികൈ പഞ്ചായത്തിലെ നാലാം വാർഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisements

പ്രവാസിയുടെ ഭാര്യയെ കാണാനായി കാമുകൻ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും അവിഹിത ബന്ധം യുവതിയുടെ ആറാം ക്ലാസ്സുകാരനായ മകൻ കാണാനിടയായതോടെ കുട്ടിയുടെ കഴുത്തി കുരുക്ക് മുറുക്കി കൊലപ്പെടുത്താൻ കാമുകൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയും വിവരം നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയന്നാണ് കാമുകൻ കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്. തുടർന്ന് യുവതിയുടെ വീട്ടിൽ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറാം ക്ലാസ്സുകാരൻ പറഞ്ഞതനുസരിച്ച് നാട്ടുകാരിൽ ചിലർ വീട്ടിലെത്തിയപ്പോഴേക്കും കാമുകൻ രക്ഷപ്പെട്ടിരുന്നു.

Advertisements

അതേസമയം പ്രദേശത്തെ പാർട്ടി പ്രവർത്തകർ ഇടപെട്ട് സംഭവം രഹസ്യമായി ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ പോലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് മാനസിക രോഗിയാണെന്ന് വരുത്തി തീർത്ത് കേസിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമവും നടന്നു.

English Summary : The police have registered a case for trying to kill student

- Advertisement -
Latest news
POPPULAR NEWS