Wednesday, April 17, 2024
-Advertisements-
KERALA NEWSപാട്ട് പാടുന്ന ആപ്പിലൂടെ പരിചയപ്പെട്ട ഗായകനൊപ്പം പ്രവാസിയുടെ ഭാര്യ ഒളിച്ചോടി

പാട്ട് പാടുന്ന ആപ്പിലൂടെ പരിചയപ്പെട്ട ഗായകനൊപ്പം പ്രവാസിയുടെ ഭാര്യ ഒളിച്ചോടി

chanakya news
-Advertisements-

കാസർഗോഡ് : പാട്ട് പാടുന്ന ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസിയുടെ ഭാര്യ ഒളിച്ചോടി. കാസർഗോഡ് ബേക്കൽ സ്വദേശിയും പ്രവാസിയുമായ യുവാവിന്റെ ഭാര്യയാണ് പാട്ട് പാടുന്ന ആപ്പിലൂടെ പരിചയപ്പെട്ട വയനാട് സ്വദേശി ഫിറോസിനൊപ്പം ഒളിച്ചോടിയത്. ബേക്കലിലെ ഭർതൃ വീട്ടിൽ നിന്നും ഏഴും മൂന്നും വയസുള്ള മക്കളേയും കൂട്ടിയാണ് യുവതി നാടുവിട്ടത്.

യുവതിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ പാട്ടുകാരൻ ഫിറോസിനൊപ്പമുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിക്കുകയും യുവതി മക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.

അഞ്ച് മാസം മുൻപാണ് പാട്ട് പാടുന്ന ആപ്പിലൂടെ ഇരുവരും പരിചയപ്പെട്ടത്. ഫിറോസിന് ഭാര്യയും മക്കളും ഉള്ളതായി പോലീസ് പറയുന്നു. ഭാര്യയും മക്കളും ഉള്ള വിവരം അറിഞ്ഞുകൊണ്ടാണ് യുവതി ഫിറോസിനൊപ്പം പോയതെന്നും പോലീസ് പറയുന്നു. വായനാടിൽ നിന്നും കാരുമായെത്തിയാണ് യുവതിയെയും മക്കളെയും വിറോസ് കൂട്ടികൊണ്ട് പോയത്. ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞ് ഭർത്താവ് നാട്ടിലെത്തി. പോലീസ് സ്റ്റേഷനിൽ ഹാജരായ യുവതി ഫിറോസിനൊപ്പം പോകുകയും മക്കളെ ഭർത്താവ് ഏറ്റെടുക്കുകയും ചെയ്തു.

-Advertisements-