Wednesday, April 24, 2024
-Advertisements-
ENTERTAINMENTചലചിത്രതാരം ഉണ്ണിമുകുന്ദനെതിരെ പീഡന കേസ് എന്ന പ്രചരണം വ്യാജം

ചലചിത്രതാരം ഉണ്ണിമുകുന്ദനെതിരെ പീഡന കേസ് എന്ന പ്രചരണം വ്യാജം

chanakya news
-Advertisements-

കൊച്ചി : ചലചിത്രതാരം ഉണ്ണിമുകുന്ദനെതിരെ പീഡന കേസ് എന്ന പ്രചരണം വ്യാജം. പീഡനകേസുകളിൽ ഇരയുടെ പേരും മറ്റ് വിവരങ്ങളും ഹൈക്കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്താറില്ല എന്നാൽ ഉണ്ണി മുകുന്ദന്റെ കേസിൽ പരാതിക്കാരിയുടെ പേര് വിവരങ്ങൾ ഹൈക്കോടതിയുടെ സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും പനംപള്ളി നഗർ സ്വദേശിനി ഉണ്ണിമുകുന്ദനെതിരെ നൽകിയ പരാതി പീഡന പരാതിയല്ലെന്ന് വ്യക്തമാണ്. എന്നാൽ കേസിന്റെ ആദ്യ ഘട്ടം മുതൽ ഉണ്ണിമുകുന്ദനെതിരെ പീഡന പരാതി നൽകിയതായാണ് വാർത്തകൾ പുറത്ത് വന്നത്.

ഉണ്ണിമുകുന്ദനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 354 ആം വകുപ്പ് പ്രകാരമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് ഉണ്ണിമുകുന്ദനെതിരെ ചുമത്തിയിരിക്കുന്നത്. കഥ പറയുന്നതിനായി ഉണ്ണിമുകുന്ദനെ കാണാനെത്തിയ യുവതിയോട് മറ്റ് തിരക്കുകളിൽ ആയിരുന്ന താരം രൂക്ഷമായി സംസാരിച്ചതാണ് കേസിന് കാരണമായത്. കേസിൽ ലൈംഗീക അതിക്രമം നടന്നതായോ പീഡനം നടന്നതായോ പറയുന്നില്ല. പക്ഷെ ചിലർ ബോധപൂർവം പീഡന കേസ് ആണെന്ന് പ്രചരിപ്പിക്കുകയാണ്.

2017 ലാണ് യുവതി ഉണ്ണിമുകുന്ദനെതിരെ പോലീസിൽ പരാതി നൽകിയത്. അതേസമയം 25 ലക്ഷം രൂപ നൽകണമെന്ന് ആവിശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി ഉണ്ണിമുകുന്ദനും പരാതി നൽകിയിരുന്നു. ഇതിനിടയിൽ യുവതി ഒത്തുതീർപ്പിനായി എത്തിയതായി ഉണ്ണിമുകുന്ദന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഉണ്ണിമുകുകുന്ദൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസിലെ സ്റ്റേ നീക്കിയത്.

English Summary : The rumor that there is a molestation case against actor Unnimukund is false

-Advertisements-