Saturday, April 20, 2024
-Advertisements-
KERALA NEWSഫുട്‌ബോൾ തട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ച് വീണ യുവതി ലോറി കയറി...

ഫുട്‌ബോൾ തട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ച് വീണ യുവതി ലോറി കയറി മരിച്ചു

chanakya news
-Advertisements-

മലപ്പുറം : ഫുട്‌ബോൾ തട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ച് വീണ യുവതി ലോറി കയറി മരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. എടവണ്ണ വെള്ളച്ചാലിലാണ് അപകടം നടന്നത്.

റോഡിന് സമീപത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്ന കുട്ടികൾ തട്ടിയ ബോൾ ബൈക്കിൽ തട്ടുകയും ബൈക്ക് നിയന്ത്രണം വിടുകയുമായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഫാത്തിമ തെറിച്ച് വീണു. പുറകെ വന്ന ലോറി ദേഹത്ത് കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക് ഓടിച്ചിരുന്ന സഹോദരനും രണ്ട് കുട്ടികൾക്കും പരിക്കേറ്റു.

English Summary : The woman fell from the bike and died

-Advertisements-