ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ : ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയാമ്പറമ്പിൽ റഷീദിന്റെ ഭാര്യ ഗ്രീഷ്മ (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഭർത്താവ് റഷീദ് പെരുമ്പിലാവിൽ വാടകയ്‌ക്കെടുത്ത വീട്ടിലാണ് ഗ്രീഷ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കടയിൽ ജോലി ചെയ്യുന്ന റഷീദ് വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പഴാണ് ഗ്രീഷ്മയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നതായും താനും സുഹൃത്തുക്കളും ചേർന്ന് തുറക്കുകയായിരുന്നെന്നും റഷീദ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഗ്രീഷ്മയ്ക്കും റഷീദിനും രണ്ട് വയസുള്ള മകനുണ്ട്.

പോലീസ് സംഭവസ്ഥലത്തെത്തിഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തൂങ്ങി മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.

  ഷാരോൺ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മ ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചിറമനേങ്ങാട് സ്വദേശി ചന്ദ്രന്റെ മകൾ ഗ്രീഷ്മയും റാഷിദും തമ്മിൽ ആറ് വർഷം മുൻപാണ് വിവാഹം നടന്നത്. ഗ്രീഷ്മയും റഷീദും ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പുണ്ടയിരുന്നു. എതിർപ്പുകൾ അവഗണിച്ചാണ് ഗ്രീഷ്മ റാഷിദിനെ വിവാഹം ചെയ്തത്. ഗ്രീഷ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിച്ചു. റാഷിദ് മകളെ മർദിക്കാറുണ്ടെന്നും മകൾ ഇക്കാര്യം പറഞ്ഞിട്ടുളതയും ഗ്രീഷ്മയുടെ കുടുംബം പോലീസിനോട് പറഞ്ഞു.

Latest news
POPPULAR NEWS