Thursday, April 25, 2024
-Advertisements-
KERALA NEWSഅഞ്ച് വർഷങ്ങൾക്ക് മുൻപ് ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ കത്രിക കുടുങ്ങിയെന്ന യുവതിയുടെ പരാതിയിൽ കത്രിക ഫോറൻസിക് പരിശോധനയ്ക്ക്...

അഞ്ച് വർഷങ്ങൾക്ക് മുൻപ് ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ കത്രിക കുടുങ്ങിയെന്ന യുവതിയുടെ പരാതിയിൽ കത്രിക ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

chanakya news
-Advertisements-

കോഴിക്കോട് : അഞ്ച് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ കത്രിക കുടുങ്ങിയെന്ന യുവതിയുടെ പരാതിയിൽ കത്രിക ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു.

സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വിദഗ്ധ സമിതിയേയും മന്ത്രി വീണ ജോർജ് ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും തൃശൂർ ജില്ലാ ആശുപത്രിയിലെയും വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്ന് വരികയാണ്.

English Summary : The woman’s complaint was that the scissors were stuck inside the stomach during the surgery

-Advertisements-